ഇസ്ലാമിലേക്ക് മതം മാറ്റാനായി കുടുംബത്തിന് നേരെ ആസിഡാക്രമണം

നാമുടുംബ: ക്രിസ്തുമതവിശ്വാസം സ്വീകരിച്ച കുടുംബത്തെ ഇസ്ലാം മതത്തിലേക്ക് മതം മാറ്റാനായി ആസിഡാക്രമണം. ഉഗാണ്ടയിലെ നാമുടുംബ ജില്ലയിലാണ് സംഭവം.

നിങ്ങള്‍ മരണം അര്‍ഹിക്കുന്നു എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു കുടുംബത്തിന് നേരെ മുസ്ലീം തീവ്രവാദികള്‍ ആസിഡാക്രമണം നടത്തിയത്. ജുമാ വെസ്വാ , ഭാര്യ നാസിമു, പതിമൂന്നുകാരിയായ മകള്‍ അമിന എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിലും പൊള്ളലേറ്റ് മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. മോണിംങ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂമായാണ് ആദ്യം ക്രിസ്തുമതവിശ്വാസം സ്വീകരിച്ചത്. തുടര്‍ന്ന്

അദ്ദേഹത്തെ ഇസ്ലാം മതത്തിലേക്ക് തിരികെ കൊണ്ടുവരാനായി ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ കുടുംബത്തിന് നേരെയുള്ള ആക്രമണത്തിന് ശേഷം മുന്‍ മോസ്‌ക്ക് നേതാവിനെ നേരെയും ആക്രമണമുണ്ടായി. അദ്ദേഹവും അടുത്തയിടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ ശിരസിന് ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. അരക്കെട്ടിന് പരിക്കുമുണ്ട്. ഇദ്ദേഹത്തിന്റെ ആടുമാടുകളെ കൊന്നൊടുക്കിയതായും പരാതിയുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.