യുഎഇയിലെ അതിപുരാതന ക്രൈസ്തവ ദേവാലയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

അബുദാബി: യുഎഇ യിലെ അതിപുരാതന ക്രൈസ്തവദേവാലയവും അനുബന്ധ സ്ഥാപനങ്ങളും ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാം. ഈ സ്ഥലം സന്ദര്‍ശകര്‍ക്കായി വകുപ്പു മന്ത്രി ഷേക്ക്അല്‍നഹ്യാന്‍ തുറന്നുകൊടുത്തതോടെയാണ് ഇതിനുള്ള സൗകര്യം ലഭ്യമായത്.

1992 ല്‍ ആണ് ഈ പുരാതന ദേവാലയത്തിന്റെയും ഇതോട് അനുബന്ധിച്ചുള്ള സന്യാസാശ്രമത്തിന്റെയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. എഡി 600 ല്‍ ആണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. സര്‍ ബന്യാസ് ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് ഇവിടെത്തെ ആശ്രമം സ്ഥാപിതമായതെന്ന് കരുതുന്നു. ഇസ്ലാം മതം വ്യാപിച്ചതിന് ശേഷമായിരുന്നു ഇത്. അടുത്ത വര്‍ഷം അബുദാബി ഐലന്റ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ആഭിമുഖ്യത്തില്‍ പര്യവേക്ഷണം ആരംഭിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.