റായ് കൊടുങ്കാറ്റ് വീശിയടിക്കുമ്പോഴും വിശുദ്ധ കുര്‍ബാന തുടരുന്ന വൈദികന്‍: ഫിലിപ്പൈന്‍സില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

മനില: റായ് കൊടുങ്കാറ്റ് നാശനഷ്ടം വിതച്ച ഫിലിപ്പൈന്‍സിനെക്കുറിച്ചുളള വാര്‍ത്ത അടുത്ത കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളില്‍ ഇടംപിടിക്കാത്ത ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വ്യാകുലമാതാവിന്റെ നാമത്തിലുളള ദേവാലയത്തില്‍ ഫാ. വിര്‍ജിലിയോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന്റെ വീഡിയോ ആണ് ഇത്.

ബലിയര്‍പ്പണം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഭീതികരമായ വിധത്തില്‍ കൊടുങ്കാറ്റ് വീശിയത്. ആരും ഭയപ്പെട്ടുപോകുന്ന നിമിഷം. പക്ഷേ മനോധൈര്യം നഷ്ടപ്പെടാതെ വിശുദ്ധ കുര്‍ബാന തുടരുകയാണ് ഫാ. വിര്‍ജീലിയോ. ഡിസംബര്‍ പതിനാറിനാണ് ഈ സംഭവം നടന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.