കത്തീഡ്രല്‍ മോസ്‌ക്ക് ആക്കുന്നതിനെതിരെ തുര്‍ക്കിയിലെ മെത്രാന്മാര്‍

ഇസ്താംബൂള്‍: ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്‌ക്ക് ആക്കാനുള്ള തീരുമാനത്തിനെതിരെ കത്തോലിക്കാ മെത്രാന്മാര്‍. മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടുപോരുന്ന ഹാഗിയ സോഫിയ മോസ്‌ക്ക ആക്കാനുളള ഗവണ്‍മെന്റ് തീരുമാനത്തോട് ശക്തമായി പ്രതികരിക്കുകയാണ് കത്തോലിക്കാ മെത്രാന്മാര്‍. ഇക്കാര്യത്തില്‍ ജൂലൈ രണ്ടിന് തുര്‍ക്കിയിലെ പരമോന്നത കോടതി തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്.

പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവര്‍ ഹാഗിയ സോഫിയ സന്ദര്‍ശിച്ചിട്ടുണ്ട്. റോമുമായി ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തിലേക്ക് വഴിമാറിയിരുന്നു ഓട്ടോമന്‍ ഭരണകാലത്ത് അഞ്ച് നൂറ്റാണ്ടോളം ഇത് മോസ്‌ക്കായി മാറിയിരുന്നു. ക്രൈസ്തവ സംസ്‌കാരത്തിന്റെ ഉദാത്തമായ സ്മാരകമായിട്ടാണ് ഹാഗിയ സോഫിയയെ വിലയിരുത്തുന്നത്.

ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയാണ് കത്തീഡ്രല്‍ സ്ഥാപിച്ചത്. 1935 ല്‍ ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ മുസ് തഫ കെമാല്‍ ആണ് ഇതിനെ മ്യൂസിയമായി മാറ്റിയത്.

1985 ല്‍ ഹാഗിയ സോഫിയായെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റില്‍ യുനെസ്‌ക്കോ ഉള്‍പ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.