ന്യൂഡല്‍ഹി: മേഘാലയയിലെ ടുറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോണ്‍. ജോസ് ചിറക്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം കറുകുറ്റി ഇടവകാംഗമാണ്. 1960 ല്‍ ജനിച്ച ഇദ്ദേഹം ടുറ രൂപതയ്ക്കുവേണ്ടി 1987 ഡിസംബര്‍ 29 ന് വൈദികനായി. ടുറ രുപതയുടെ പാസ്റ്ററള്‍ സെന്റര്‍ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.
1979 ഫെബ്രുവരി എട്ടിന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയമിച്ച ഫാ. ജോര്‍ജ് മാമലശ്ശേരി ആണ് ടുറയുടെ ആദ്യ മെത്രാന്‍. 2007 ല്‍ അദ്ദേഹം വിരമിച്ചതിനെ തുടര്‍ന്ന് നിലവിലുള്ള മെത്രാന്‍ ഫാ. ആന്‍ഡ്രു ആര്‍ മാരക് അഭിഷിക്തനായി.
270,100 കത്തോലിക്കരാണ് രൂപതയിലുള്ളത്.