സാത്താന്റെ ഏറ്റവും വലിയ കൗശലവും നാം പെട്ടുപോകുന്ന കെണികളും

സാത്താന്റെ ഏറ്റവും വലിയ കൗശലങ്ങളിലൊന്നാണ് സാത്താന്‍ ഇല്ല എന്ന് മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുന്നത്. പക്ഷേ കത്തോലിക്കാ സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് സാത്താന്‍ ഉണ്ട് എന്ന കാര്യം. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സാത്താന്‍ ഇല്ല എന്ന് പറയുന്നത് ഒരിക്കലും പുരോഗമനത്തിന്റെ ഭാഗമല്ല. മറിച്ച് സത്യം മറച്ചുവക്കുന്നതിന്റെ ഭാഗമാണ്.

ഇതാ സാത്താന്‍ വഴിതെറ്റിക്കാനായി നമുക്ക് പറഞ്ഞുതന്നിരിക്കുന്ന ചില നുണകള്‍

സാത്താന്‍ യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നതല്ല.

ഭൂതോച്ചാടനം യഥാര്‍ത്ഥമല്ല

താന്ത്രികകര്‍മ്മങ്ങള്‍വെറും തമാശയ്ക്ക് വേണ്ടിയുള്ളവയാണ്.

ഇനി സാത്താന്‍ നിലനില്ക്കുന്നവയാണെങ്കില്‍ തന്നെ അവയ്‌ക്കൊന്നും ചെയ്യാന്‍ കഴിയില്ല.

സാത്താനെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല

ഈ അഞ്ചുകാര്യങ്ങള്‍ തെറ്റാണ് എന്നതാണ് സത്യം.

ദൈവികവെളിപാടുകള്‍ വ്യക്തമായി പറഞ്ഞുതരുന്നുണ്ട് സാത്താന്‍ നിലനില്ക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന്. അതുപോലെ ഭൂതോച്ചാടനം സിനിമകളില്‍ മാത്രമുള്ളതല്ല. അത് വാസ്തവമാണ്. പ്രത്യേക പരിശീലനം കിട്ടിയ വൈദികരെ ഇക്കാര്യത്തിന് വേണ്ടി വത്തിക്കാന്‍ നിയമിച്ചിട്ടുണ്ട്.

ഒക്കള്‍ട്ട് വിദ്യകള്‍ യഥാര്‍ത്ഥത്തില്‍ സാത്താനെ കൂട്ടുപിടിച്ചുള്ളവയാണ്. അത്തരം ഇടപാടുകള്‍ അപകടകരവും പാപകരവുമാണ്. ഭാവികാര്യങ്ങള്‍ പറയാന്‍ വേണ്ടി സാത്താനെ വിളിച്ചുവരുത്തുന്നതും അത്തരം വ്യക്തികളെ സമീപിക്കുന്നതും തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്.

സാത്താനാണ് പാപം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും ക്രിസ്തുവില്‍ നിന്ന് നമ്മെ അകറ്റുന്നതും. സാത്താന്‍ ചിലരെ ആവേശിക്കാറുമുണ്ട്. സാത്താനെ തോല്പിക്കാന്‍ കഴിവുള്ളവരാണ് നമ്മള്‍.

ഇരുട്ടിന്റെ സാത്താനിക ശക്തികളെ യേശു തോല്പിക്കുന്നത് നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. കൂദാശകള്‍, പ്രാര്‍ത്ഥനകള്‍, ്പ്രായശ്ചിത്തപ്രവൃത്തികള്‍, വിശുദ്ധിക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹം എന്നിവയിലൂടെ നമുക്ക് സാത്താനെ തോല്്പിക്കാന്‍ കഴിയും.

അതുകൊണ്ട് സാത്താന്‍ യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കി അതിനെതിരെ നാം നിരന്തരമായി പോരാടേണ്ടിയിരിക്കുന്നു. സാത്താന്‍ ഇല്ല എന്ന് വിചാരിക്കുന്നത് തെല്ലും പുരോഗമനപരമായ ചിന്തയല്ലെന്നും അത് സാത്താന്‍ നമ്മെ വഴിതെറ്റിക്കാനായി തന്നിരിക്കുന്ന ചിന്തയാണെന്നും മനസ്സിലാക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.