ടോട്ടാ പുള്‍ക്ര വാര്‍ഷിക സമ്മേളനം ഡിസംബര്‍ ആറിന്

പ്രസ്റ്റണ്‍: സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ വിമന്‍സ് ഫോറം ‘ടോട്ടാ പുള്‍ക്ര 2020 ‘യുടെ രണ്ടാമത് വാര്‍ഷിക സമ്മേളനം ഡിസംബര്‍ ആറിന് നടക്കും. രാത്രി ഏഴു മണിമുതല്‍ ഒമ്പതു മണി വരെയാണ് സമയം. ബെര്‍മ്മിങ് ഹാമില്‍ വച്ചായിരുന്നു ആദ്യ സമ്മേളനം. രണ്ടായിരത്തോളം സ്ത്രീകളാണ് അന്ന് അതില്‍ പങ്കെടുത്തിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായിരുന്നു അത്.

എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം വെര്‍ച്വല്‍ മീറ്റിങാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം നടത്തുന്നതും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കുന്നതും സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച്. സമ്മേളനത്തില്‍ വച്ച് വിമന്‍സ് ഫോറത്തിന്റെ ആന്തം പ്രകാശനം ചെയ്യും.

വനിതാ ഫോറത്തിന്റെ ഡയറക്ടര്‍ സിസ്റ്റര്‍ കുസുമവും പ്രസിഡന്റ് ജോളി മാത്യുവുമാണ്.

ടോട്ടാ പുള്‍ക്ര എന്ന വാക്കിന്റെ അര്‍ത്ഥം നീ സര്‍വ്വാംഗസുന്ദരിയാണ് എന്നാണ്. ഉത്തമഗീതത്തില്‍ നിന്നാണ് ഈ വാക്ക് കടമെടുത്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.