മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ടൈറ്റസ് ബ്രാന്‍ഡ്‌സ്മായെ പത്രപ്രവര്‍ത്തകരുടെ പ്രത്യേകമധ്യസഥനായി പ്രഖ്യാപിക്കണമെന്ന് അ്ഭ്യര്‍ത്ഥിച്ചുകൊണ്ട് അറുപതിലധികം കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തെഴുതി. കര്‍മ്മലീത്ത വൈദികനും പത്രപ്രവര്‍ത്തകനുമായിരുന്നു ടൈറ്റസ്.
ധ്രൂവീകരണവും അസത്യപ്രബോധനങ്ങളും വ്യാപകമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ടൈറ്റസിനെപോലെയുള്ള വിശുദ്ധനായ ഒരു മധ്യസ്ഥനെ മാധ്യമലോകത്തിന് അത്യാവശ്യമാണെന്നാണ് പത്രലേഖകര്‍ മെയ് 10 ന് പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നത്. നാസികളുടെ പ്രബോധനങ്ങള്‍ക്കെതിരെ തൂലികയിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ടൈറ്റസ്.
1942 ല്‍ ഡാച്യൂ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് നാസികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
നിലവില്‍ കത്തോലിക്കാപത്രപ്രവര്‍ത്തകരുടെ മധ്യസ്ഥനായി സഭ വണങ്ങുന്നത് വിശുദ്ധ ഫ്രാന്‍സിസ് ദ സാലസിനെയാണ്. പിയൂസ് പതിനൊന്നാമന്‍പാപ്പ 1923 ലാണ് സാലസിനെ പത്രപ്രവര്‍ത്തകരുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.