കാക്കനാട്: കുടുംബമൂല്യങ്ങളും പൈതൃകവും പരിപാലിക്കുന്നതില്‍ അമ്മമാരുടെ പങ്ക് പ്രധാനപ്പെട്ടതാണ് എന്ന് സീറോമലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുടുംബനാഥനെയും കുടുംബാംഗങ്ങളെയും യോജിപ്പിച്ചു പരമ്പരാഗത മൂല്യങ്ങളും പൈതൃകവും സംരക്ഷിക്കുന്നതില്‍ അമ്മമാര്‍ ശ്രദ്ധിക്കണം. സംരക്ഷിക്കുന്ന മൂല്യങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറുകയും വേണം. ക്‌നാനായ കത്തോലിക്കാ വിമന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സഭാസമുദായ പഠനയാത്ര കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. ക്‌നാനായ പാരമ്പര്യത്തില്‍ ജീവിക്കുന്നതിനും കൈമാറുന്നതിലും ക്‌നാനായ വനിതകളുടെ തീക്ഷ്ണത മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Prev Post