ഇത് പുതിയൊരു ദിവസമാണ്. മറ്റേതൊരു ദിവസത്തെയും പോലെയല്ലാത്ത നല്ല മറ്റൊരു ദിവസം. എന്നിട്ടും നമ്മുടെ നല്ലതല്ലാത്ത ദിവസങ്ങള്‍ പോലെയാണ് ഈ ദിവസത്തെയും കാണുന്നത് എങ്കില്‍ അവിടെ നമ്മുടെ മനോഭാവമാണ് പ്രശ്‌നമായിത്തീരുന്നത്.
കാരണം നിഷേധാത്മകമായ നമ്മുടെ മനോഭാവങ്ങള്‍ അവിടെ പ്രശ്‌നം സൃഷ്ടിക്കുന്നു. സത്യത്തില്‍ ഓരോ ദിവസവും നാം ഉണര്‍ന്നെണീല്‌ക്കേണ്ടത് തെളിഞ്ഞ മനസ്സോടെയായിരിക്കണം. എന്തുകൊണ്ടെന്നാല്‍ പുതിയൊരു പ്രഭാതം കൂടി കാണാന്‍ ദൈവം നമുക്ക് അവസരം തന്നിരിക്കുന്നു.
അതുകൊണ്ട് ദൈവമേ ഇത് നല്ല ദിവസമാണല്ലോ ഈ ദിവസം നീയെനിക്ക് തന്നുവല്ലോ എന്ന നന്ദി നിറഞ്ഞ മനസ്സോടെ ഉറക്കമുണരുക. ഓരോ ദിവസവും ദൈവത്തിന്റെ കൃപയും സമ്മാനവുമാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ഇഷ്ടമനുസരിച്ച് ജീവിക്കാനല്ല ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ളതാണ് നമ്മുടെ ദിവസങ്ങള്‍.
ദൈവത്തിന് നമ്മുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ പ്ലാനുകളുണ്ട്. ദൈവം നമ്മില്‍ നിന്ന് പലതും പ്രതീക്ഷിക്കുന്നുമുണ്ട്. പക്ഷേ ആപ്രതീക്,ഷയ്‌ക്കൊത്ത് നമ്മുടെ ജീവിതമോ ദിവസങ്ങളോ മാറുന്നില്ല. അതിന് കാരണം ദിവസങ്ങളുടെ പ്രാധാന്യവും ദൈവം അവ നമുക്ക് നല്കിയിരിക്കുന്നതിന്റെ മഹത്വമോ തിരിച്ചറിയാതെ പോകുന്നതാണ്. അതുകൊണ്ട് നന്ദി പറഞ്ഞ് ദിവസം തുടങ്ങുക.
സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവേ അങ്ങേയ്ക്ക് ഞാന്‍ ഇതാ ഈ ദിവസത്തെ മുഴുവനായി സമര്‍പ്പിക്കുന്നു. ഇന്നേവരെ എന്നെ നയിക്കുകയും പരിപാലിക്കുകയും ചെയ്ത ഓരോ സന്ദര്‍ഭങ്ങളുമോര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു.
അങ്ങയുടെ കരങ്ങളില്‍ കിടന്നുറങ്ങാനും അങ്ങയുടെ സ്‌നേഹത്തില്‍ ഉറക്കമുണരാനും അവിടുന്ന് എനിക്ക് അവസരം തന്നു. മനോഹരമായ ഈ ലോകത്തെ അതിന്‌റെ എല്ലാ സൗന്ദര്യത്തോടും കൂടി കാണാന്‍ ഒരു ദിവസം കൂടി തന്നു. ദൈവമേ നിനക്ക് നന്ദി. ഈ ദിവസം അങ്ങേ ഇഷ്ടം പോലെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കട്ടെ. എന്നെയും എന്റെ ജീവിതത്തെയും ദിവസത്തെയും അനുഗ്രഹിക്കണമേ. ആമ്മേന്‍