വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു: താമരശ്ശേരി രൂപത

താമരശ്ശേരി: താമരശ്ശേരി രൂപത വിശ്വാസപരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പുസ്തകത്തില്‍ ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പ്രസ്തുത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു. പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സാമൂഹ്യതിന്മകള്‍ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും കൊടുവള്ളി എംഎല്‍എ ഡോ എം കെ മുനീറിന്റെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, ഡോ ഹൂസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.