തലശ്ശേരി:തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണവും വിരമിക്കുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ യാത്രയയ്പ്പും ഇന്ന്. രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ആര്‍ച്ച് ബഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മ്മികരാകും.
മാര്‍ ജോസഫ് പാംപ്ലാനിയെ തലശ്ശേരിഅതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭാധ്യക്ഷന്റെ നിയമനപത്രിക അതിരൂപത ചാന്‍സലര്‍ റവ. ഡോ. തോമസ് തെങ്ങും പള്ളില്‍ വായിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്കും.
പൊതുസമ്മേളനം കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വ്ത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്ലെയോ പോള്‍ദോ ജിറേല്ലി മുഖ്യാതിഥിയായിരിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.
മതസാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നി്ന്നുള്ള നിരവധി പേര്‍ സ്ഥാനാരോഹണച്ചടങ്ങിലും യാ്ത്രയയപ്പ് സമ്മേളനത്തിലും പങ്കെടുക്കും. അതിരൂപതയിലെ വിവിധ പള്ളികളെ പ്രതിനിധീകരിച്ച് അയ്യായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും.
സ്ഥാനാരോഹണച്ചടങ്ങുകള്‍ ലൈവായി സംപ്രേഷണം ചെയ്യും. പതിനായിരം അഗതികള്‍ക്ക് ഇതോട് അനുബന്ധിച്ച് അവരായിരിക്കുന്ന കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണംനല്കും. 1969 ഡിസംബര്‍ മൂന്നിനാണ് മാര്‍ പാംപ്ലാനിയുടെ ജനനം. 1997 ഡിസംബര്‍ 30 ന് വൈദികനായി. 2017 ല്‍ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 35 ഗ്രന്ഥങ്ങളും 40 ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.