ടെക്‌സാസ്: എല്‍ പാസോയിലെ സെന്റ് പാട്രിക് കത്തീഡ്രലിലെ അള്‍ത്താരയിലെ 90 വര്‍ഷം പഴക്കമുളള ക്രിസ്തുരൂപം തകര്‍ത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാന്‍ട്രല്‍ എന്ന 30 കാരനാണ് പ്രതി.
ക്രിസ്തുരൂപത്തിന് നല്കിയിരുന്ന കളര്‍ ശരിയല്ലെന്നും ക്രിസ്തു യഹൂദനായിരുന്നുവെന്നും അതുകൊണ്ട് ശരീരത്തിന്റെ നിറം കറുപ്പ് ആയിരിക്കണമെന്നുമാണ് ഇയാള്‍ രൂപം തകര്‍ത്തതിന്റെ ന്യായീകരണമായി പറഞ്ഞത്. ക്രിസ്തുരൂപത്തിന്റെ നിറം ശരിയല്ല. അയാള്‍ പറയുന്നു. ക്യാമറയില്‍പതിഞ്ഞ ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടാന്‍ കാരണമായത്.
അമേരിക്കയില്‍ ഉടനീളം വിശുദ്ധ രൂപങ്ങളുടെ നേര്‍ക്ക് ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.