മനുഷ്യമനസ്സാക്ഷിയെ നടുക്കിയ കൊലപാതകപരമ്പരയായിരുന്നു ടെക്‌സാസിലെ റോബ് എലിമെന്ററി സ്‌കൂളില്‍ കഴിഞ്ഞ ആഴ്ച നടന്നത്. 19 കുട്ടികളെയും രണ്ട് അധ്യാപകരെയും ഉള്‍പ്പെടെ 21 പേരെയാണ് 18 കാരനായ അക്രമി വെടിവച്ചുകൊന്നത്. ഈ കൊലപാതകപരമ്പര സാത്താന്‍ ബാധയുടെ പ്രകടമായ തെളിവാണെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത ഭൂതോച്ചാടകനായ മോണ്‍.സ്റ്റീഫന്‍ ജെ റോസെറ്റി. സാത്താന്‍ ബാധയുടെ ലക്ഷണങ്ങളെല്ലാം കുറ്റവാളിയിലും കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. വൈദികന്‍ നിരത്തുന്ന ലക്ഷണങ്ങള്‍ ഇവയാണ്
1 കുറ്റവാളി ഏകാകിയായിരുന്നു
2 തകര്‍ന്ന കുടുംബത്തിലെ അംഗമായിരുന്നു
3 ആത്മാഭിമാനം കുറഞ്ഞ വ്യക്തിയായിരുന്നു
4 ഇരയാണെന്ന് സ്വയം തോന്നിയിരു്ന്നു
5 മുന്‍കോപിയായിരുന്നു
6 നിരാശനായിരുന്നു
7 അവനവനിലേക്ക് തന്നെ ശ്രദ്ധപതിപ്പിച്ച വ്യക്തിയായിരുന്നു
8 അക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍
സാത്താന്റെ സ്വഭാവ പ്രത്യേകതകളും ഇങ്ങനെയൊക്കെ തന്നെയാണെന്ന് വൈദികന്‍ പറയുന്നു.
സാത്താന്‍ മുന്‍കോപിയാണ്, അക്രമസ്വഭാവിയാണ്, തന്‍കാര്യം മാത്രം നോക്കുന്നവനാണ്. നിരാശനാണ്.
അപ്പക്കഷ്ണം സ്വീകരിച്ചതിനെതുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോട് പറഞ്ഞു, നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക( യോഹ13:27)ഇതുതന്നെയാണ് ആ കൊലപാതകി നിഷ്‌ക്കളങ്കരായ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ചെയ്തത്.സാത്താന്‍ ഉള്ളില്‍ പ്രവേശിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ ചെയ്യേണ്ടത് വേഗം ചെയ്തു.
അമേരിക്കയിലുടനീളം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെയും നാം ഗൗരവത്തിലെടുക്കണം. സാത്താന്‍ അമേരിക്കയെ നാശത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരെ നമുക്ക് ചെയ്യാനുള്ളത് പ്രാര്‍ത്ഥിക്കുക എന്നതുമാത്രമേയുള്ളൂവെന്നും വൈദികന്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക …അദ്ദേഹം പറയുന്നു.