വിശാഖപ്പട്ടണം: ശ്രീകാകുളം രൂപതയുടെ മുന്‍ ബിഷപ് ഇന്നയ്യ ചിന്ന അഡഗാത്തല ദിവംഗതനായി. ഏപ്രില്‍ ഒന്നിന് രാത്രി 11.30 നായിരുന്നു അന്ത്യം. 84 വയസായിരുന്നു.
സംസ്‌കാരം ഇന്ന് ശ്രീകാകുളം കത്തീഡ്രലില്‍ രാവിലെ 10 മണിക്ക് നടക്കും. മാര്‍ച്ച് 30 നാണ് നാല്‍ഗോണ്ടയിലെ ആദ്യ ബിഷപും മലയാളിയുമായ മാത്യു ചെറിയാന്‍ കുന്നേല്‍ അന്തരിച്ചത്. തൊട്ടടുത്ത ദിവസംതന്നെയാണ് ശ്രീകാകുളം രൂപതയുടെ മുന്‍ മെത്രാന്റെയും അന്ത്യം. 1993 മുതല്‍ 25 വര്‍ഷം ശ്രീകാകുളം രൂപതയുടെ ഇടയനായിരുന്നു ഇദ്ദേഹം.