ലോക തായ്‌ക്കോണ്ട ചാമ്പ്യനായ 67 കാരി കന്യാസ്ത്രീയുടെ വിശേഷങ്ങള്‍

ലോക തായ്‌ക്കോണ്ട ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ ലിന്‍ഡ സിം 67 കാരിയായ സിസ്റ്റര്‍ സിംഗപ്പൂരുകാരിയാണ്. നാലടി 11 ഇഞ്ച് ഉയരവും 110 പൗണ്ടില്‍ താഴെ തൂക്കവുമേ സിസ്റ്റര്‍ക്കുള്ളൂ. ഞാനൊരു ആയുധമാണ് എന്നാണ് സിസ്റ്റര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ഫ്രാന്‍സിസ്‌ക്കന്‍ മിഷനറീസ് ഓഫ് ദ ഡിവൈന്‍ മദര്‍ഹുഡില്‍ 43 വര്‍ഷം മുമ്പാണ് അംഗമായത്. കന്യാസ്ത്രീയാകുന്നതിന് മുമ്പ് തുടങ്ങിയ പരിശീലനം പിന്നീടും തുടരുകയായിരുന്നു, തായ്‌ക്കോണ്ടയിലെ പൂംസെ എന്ന സ്വീകന്‍സ് തന്നെ സംബന്ധിച്ച് ഒരു ഡാന്‍സ് പോലെയാണെന്നും അതൊരിക്കലും അക്രമാസക്തമല്ലെന്നും സിസ്റ്റര്‍ പറയുന്നു.

തായ്‌ക്കോണ്ടയുടെ സന്ദേശം തന്നെ സമാധാനം എന്നാണ്. വിജയത്തെക്കാള്‍ വലുതാണ് സമാധാനം. സിസ്റ്റര്‍ പറയുന്നു. തായ്‌ക്കോണ്ടയില്‍ സിംഗപ്പൂര്‍ ആദ്യ ഗോള്‍ഡ് മെഡല്‍ നേടിയത് ഇത്തവണയായിരുന്നു.അത് നേടിക്കൊടുത്തതാകട്ടെ സിസ്റ്ററും. മഹത്തായ ഈ വിജയം നേടിത്തന്നതിന് താന്‍ ദൈവത്തിന് നന്ദിപറയുന്നതായി സി്സ്റ്റര്‍ പറയുന്നു.

ശനിയാഴ്ചകളില്‍ സിസ്റ്റര്‍ കുട്ടികള്‍ക്ക് തായ്‌ക്കോണ്ടയില്‍ പരിശീലനം നല്കുന്നുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.