കാക്കനാട്: സീറോ മലബാര്‍ സിനഡ് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 11 ദിവസം നീണ്ടു നില്ക്കുന്ന സിനഡിന് പ്രാരംഭമായി ഇന്നലെ ധ്യാനം നടന്നു. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി പ്രിന്‍സ് പാണങ്ങാടനാണ് ധ്യാനം നയിച്ചത്. സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരില്‍ 57 പേര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്.
എറണാകുളം- അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സിനഡില്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ സിനഡിനെ ആകാംക്ഷയോടെ നോക്കിക്കാണുന്നവരില്‍ പൊതുസമൂഹം മുഴുവനും ഉള്‍പ്പെടുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി സിനഡ് ദിവസങ്ങളില്‍ പിതാക്കന്മാര്‍ അല്മായ നേതാക്കളുമായി ഈ സിനഡില്‍ ചര്‍ച്ച നടത്തും.
സിനഡിന്റെ ഫലപ്രദമായ നടത്തിപ്പിനും സഭയുടെ നന്മയ്ക്കും ദൈവമഹത്വത്തിനും ഉതകുന്ന തീരുമാനങ്ങള്‍ സിനഡില്‍ രൂപപ്പെടുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.