‘സിനഡിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥര്‍’

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങളെല്ലാം അനുസരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് സീറോ മലബാര്‍ പ്രോ ലൈഫ് അപ്പോസ്തലേറ്റ്.

മെത്രാന്മാര്‍ പ്രാര്‍ത്ഥനാപൂര്‍വം കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. സഭാസംവിധാനങ്ങള്‍ക്കും പ്രാധാന്യം നല്കണം. ഒരേ വിശ്വാസപാരമ്പര്യവും കുര്‍ബാന അര്‍പ്പണവും പതിറ്റാണ്ടുകളായി വി്ശ്വാസികള്‍ ആഗ്രഹിക്കുന്നുണ്ട്. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയില്‍ സഭാംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുളളതുമാണ്. ലോകത്തെവിടെയായിരുന്നാലും സീറോ മലബാര്‍ ഏകീകൃത കുര്‍ബാനയില്‍ പ്‌ങ്കെടുക്കാനുള്ള വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.

സ്വയംഭരണാധികാരമുള്ള സിറോ മലബാര്‍ സഭയുടെ പാത്രിയാര്‍ക്കല്‍ സംവിധാനത്തിലേക്കുള്ള വളര്‍ച്ചയക്ക് സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും സഹകരണവും പ്രാര്‍ത്ഥനയും വേണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.