സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുവജനസംഘടനാ പ്രതിനിധികള്‍ക്കായി വെബ്‌നാര്‍ നടന്നു

കൊച്ചി: സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുവജന സംഘടനാ പ്രതിനിധികള്‍ക്കായി വെബ്‌നാര്‍ നടന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യസന്ദേശം നല്കി. മാറ്റങ്ങളെ ശരിയായ വിധം ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡാനന്തര വിദ്യാഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ ക്ലാസ് നയിച്ചു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി സമാപന സന്ദേശം നല്കി. ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളിലെ ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, ജന. സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.