സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യമായി മലയാളം സർട്ടിഫിക്കറ്റ് ക്ലാസ്സുകൾ


 പ്രസ്റ്റണ്‍: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആദ്യമായി സെന്‍റ് മോണിക്ക മിഷനില്‍ മലയാളം സര്‍ട്ടിഫിക്കറ്റ് ക്ലാസുകള്‍ ആരംഭിക്കുന്നു. സെന്റ്. മോണിക്ക മിഷനിലെ സണ്‍ഡേ സ്കൂൾ ആണ് ഈ ആശയത്തിന് പിന്നിൽ. കേരളാ ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളം കുട്ടികളെ അവരുടെ വേരുകളുമായി കൂടുതല്‍ അടുപ്പിക്കുകയും പാരമ്പര്യത്തെയും സംസ്കാരത്തെയും ഓർമപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യം.

പ്രശസ്ത മലയാളം നോവലിസ്റ്റും കവയത്രിയുമായ  ആയ രശ്മി ആണ് ആദ്യ പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. മലയാളം കുർബാന കുട്ടികൾക്ക് കൂടുതൽ അനുഭവവേദ്യമാകുവാൻ ഈ ക്ലാസ്സുകൾ സഹായകരമാവുമെന്നു ചാപ്ലിൻ ഫാ.ജോസ് അന്ത്യാംകുളം പ്രത്യാശ പ്രകടിപ്പിച്ചു.ഫാ.ജോസ് അന്ത്യാംകുളം ആത്മീയ നേതൃത്വം നൽകുന്ന മിഷനിൽ ട്രസ്റ്റീസ് ഷിജുവും ജീതുവും നിഷയും കമ്മറ്റി അംഗങ്ങളും, ജയ്‌മോന്റെ നേതൃത്വത്തിൽ സൻഡേസ്കൂൾ ടീമും പിന്തുണയുമായുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:

_St. Monica Mission                   

    Fr. Joseph Anthiamkulam MCBS
Syro-Malabar Eparchy of Great Britain                       Priest in-Charge, St. Monica Mission
Our Lady of La Salette Catholic Church                       Mobile:  07472801507
1 Rainham Road,  Essex – RM13 8SR                            Email:  joseajmcbs@gmail.comEmail :saintmonicamission@gmail.comFacebook page @stmonicalondon



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.