കൊച്ചി: കോവിഡ് കാലഘട്ടത്തില്‍ മതബോധന ക്ലാസുകള്‍ ടെലിവിഷന്‍ ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യാന്‍ സഹായിച്ച ശാലോം, ഗുഡ്‌നെസ്, ഷെക്കെയ്‌ന ടെലിവിഷന്‍ ചാനലുകള്‍ക്ക് സീറോ മലബാര്‍ വിശ്വാസപരിശീലന കമ്മീഷന്റെ ആദരവ്.
ആദരവ് 2022 എന്ന പേരില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനം മേജര്‍ ആ്ര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അ്ധ്യക്ഷത വഹിച്ചു.
ക്ലാസുകള്‍ക്ക് നേതൃത്വം നല്കിയ 20 രൂപത ഡയറക്ടര്‍മാരെയും 160 അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.