സാമ്പത്തിക സംവരണ അട്ടിമറിക്കെതിരെ സീറോ മലബാര്‍ സഭയുടെ നിവേദനം


തിരുവനന്തപുരം: കേരള മെഡിക്കല്‍ എന്‍ജിനീയറിംങ് എന്‍ട്രന്‍സിലും അഡ്മിഷനിലും സുറിയാനി ക്രിസ്ത്യാനികള്‍ക്കും മറ്റു സംവരണേതര വിഭാഗങ്ങള്‍ക്കുമായി അനുവദിച്ചു നല്കിയ പത്തു ശതമാനം സാമ്പത്തികസംവരണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന സംശയം നിലനില്ക്കുന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിവേദനം സഭാപ്രതിനിധികള്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് സമര്‍പ്പിച്ചു.

സാമ്പത്തികസംവരണം സംബന്ധിച്ചു സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും വില്ലേജ് ഓഫീസര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാത്തതുമൂലം പല ഓഫീസര്‍മാരും ഇഡബ്ലൂഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രവേശനപരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ഇഡബ്ലയുഎസ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാനുള്ള സംവിധാനം ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കലും ഒരുപോലെ ആശങ്കയിലാണെന്നും നിവേദനം പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.