എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡ് കുര്‍ബാന 2022 ഡിസംബര്‍ 25 മുതല്‍ നടപ്പിലാക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലറിന്റെ പ്രസക്തഭാഗങ്ങള്‍:
‘പരിശുദ്ധപിതാവിന്റെ പ്രസ്തുത ആഹ്വാനം കണക്കിലെടുത്ത്് സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയില്‍ നിന്ന് 2021 നവംബര്‍ 26 ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍(8/2021) പ്രകാരം, കാനന്‍ 1538 ന്റെ അടിസ്ഥാനത്തില്‍ അതിരൂപതയ്ക്ക് ഞാന്‍ നല്കിയ ഒഴിവ് ഇതിനാല്‍ ഭേദഗതി ചെയ്ത് ഈ ഒഴിവിന്റെ കാലാവധി ഈ വര്‍ഷത്തെ ക്രിസ്മസ് ദിനമായ 2022 ഡിസംബര്‍ 25 ാം തീയതിയായി ഞാന്‍ നിജപ്പെടുത്തുന്നു.( സര്‍ക്കുലര്‍ 3/2022) . അന്നുമുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാപള്ളികളിലും സ്ഥാപനങ്ങളിലും നിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കേണ്ടതാണ്. 2022 ഡിസംബര്‍ 25 ാം തീയതിക്ക് മുമ്പായി ഈ അര്‍പ്പണരീതി സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും എല്ലായിടത്തും ചെയ്യേണ്ടതുമാണ്.
ഈ പുതിയ സാഹചര്യത്തില്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏകീകൃത അര്‍പ്പണരീതി സംബന്ധിച്ച ബോധനപ്രക്രിയ നടത്തേണ്ടതുള്ളതിനാലും അതിരൂപതയില്‍ എല്ലായിടങ്ങളിലും ഒരേ ദിവസം തന്നെ ഈ അര്‍പ്പണരീതി ആരംഭിക്കുന്നതിലുള്ള നന്മ കണക്കിലെടുത്തും മറിച്ചായാല്‍ സംഭവിക്കാനിടയുള്ള അജപാലന പ്രശ്‌നങ്ങള്‍ പരിഗണിച്ചുമാണ് ഈ സമയക്രമീകരണം നിശ്ചയിച്ചിരിക്കുന്നത്.’