വത്തിക്കാനില്‍ പൗരോഹിത്യ സിമ്പോസിയം ഫെബ്രുവരി 17മുതല്‍ 19 വരെ

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യത്തിന്റെ മൗലിക ദൈവശാസ്ത്രത്തെ അധികരിച്ചുള്ള സിംബോസിയത്തിന് ഫെബ്രുവരി 17 ന് തുടക്കമാകും. 19 ന് സമാപിക്കും. പോള്‍ ആറാമന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സിംബോസിയത്തില്‍ മെത്രാന്മാരും അല്മായരും ഉള്‍പ്പടെ 500 പേര്‍ പങ്കെടുക്കും.

അഭിഷിക്ത പൗരോഹിത്യ ശുശ്രൂഷയും മാമ്മോദീസ സ്വീകരിച്ചിട്ടുള്ള ഓരോ വ്യക്തിക്കുമുള്ള സാധാരണ പൗരോഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുളള പുനവിചിന്തനമാണ് സിംബോസിയത്തിന്റെ പ്രധാന ലക്ഷ്യം. പൗരോഹിത്യജീവിതത്തെ അലട്ടുന്ന വിപുലവും അഗാധവുമായ പ്രശ്‌നങ്ങള്‍ക്ക് മറുപടി കണ്ടെത്താനും സിംബോസിയം സഹായകരമായേക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.