വത്തിക്കാന്‍ സിറ്റി: പുരുഷന്മാര്ക്ക് മാത്രം പ്രവേശനമുളള ലോകത്തിലെ ഏറ്റവും ചെറിയ സൈന്യമായ സ്വിസ് ഗാര്‍ഡില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനം. മാര്‍പാപ്പമാരുടെ സുരക്ഷാഭടന്മാരാണ് സ്വിസ് ഗാര്‍ഡുകള്‍. 140 പട്ടാളക്കാര്‍ മാത്രമേ സേനയിലുള്ളൂ. ഈ സേനയിലേക്കാണ് വനിതകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായിരിക്കുന്നത്. 1506 ലാണ് സ്വിസ് ഗാര്‍ഡിന്റെ രൂപീകരണം നടന്നത്.
സ്വിസ് പൗരത്വമുള്ള കത്തോലിക്കര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 19 നും 30 നും ഇടയിലാണ് പ്രായപരിധി. രണ്ടുവര്‍ഷത്തേയ്ക്കെങ്കിലും സേവനം ചെയ്തിരിക്കണം.
വത്തിക്കാനിലെ ഉന്നതപദവികളിലേക്ക് വനിതകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വിസ് ഗാര്‍ഡിലും വനിതകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടതിലൂടെ പുതിയൊരു ചരിത്രം തന്നെ രചിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ വ്യക്തികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു