കാണ്ടമാലിലെ അഞ്ച് നിരപരാധികള്‍ക്ക് കൂടി ജാമ്യം

ന്യൂഡല്‍ഹി: ഹൈന്ദവസന്യാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദശാബ്ദത്തിലേറെയായി ജയില്‍വാസം അനുഭവിച്ചുവരികയായിരുന്ന കാണ്ടമാലിലെ നിരപരാധികളായ ഏഴു ക്രൈസ്തവരില്‍ അഞ്ചുപേര്‍ക്ക് ജാമ്യം അനുവദിച്ചു. രണ്ടുപേര്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ ജാമ്യം കിട്ടിയിരുന്നു. ഭരണഘടനാ ദിവസമായി ആചരിച്ച ഇന്നലെയാണ് ഇതു സംബന്ധിച്ച ശുഭവാര്‍ത്ത പുറത്തുവന്നത്.

സ്വാമി ലക്ഷ്മണാനന്ദയെ കൊന്നു എന്ന കുറ്റം ആരോപിച്ചാണ് ഏഴുപേരെ പത്തുവര്‍ഷമായി അന്യായമായി ജീവപര്യന്തം തടവിന് വിധിച്ചിരുന്നത്. 2008 ഓഗസ്റ്റ് 23 ന് ആയിരുന്നു സ്വാമി കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം നിരപരാധികളായ ക്രൈസ്തവരില്‍ കെട്ടിയേല്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ആധുനികയുഗത്തിലെ ഏറ്റവും ക്രൂരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രൈസ്തവിരുദ്ധകലാപം അരങ്ങേറിയത്.

2013ലാണ് ഇവരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഒഡീഷ ഹൈക്കോടതി രണ്ടുതവണ ഈ നിരപരാധികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.