ഇംഗ്ലണ്ട്:ജൂണ്‍ അഞ്ചുമുതല്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് രൂപതകളില്‍ ഞായറാഴ്ചക്കടം പുന:സ്ഥാപിക്കപ്പെടും. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ വിശുദ്ധകുര്‍ബാനയിലേക്ക് വിശ്വാസികള്‍ പഴയതുപോലെ മടങ്ങിവരണമെന്ന് ഇംഗ്ലണ്ട്-വെയില്‍സ് മെത്രാന്‍സമിതി പ്രമേയം പാസാക്കി. ജൂണ്‍ അഞ്ച് പെന്തക്കോസ്തതിരുനാളാണ്. അന്നുമുതല്ക്കാണ് നേരത്തെ ഇളവ് നല്കിയിരുന്ന ഞായറാഴ്ചക്കടം പുന;സ്ഥാപിക്കപ്പെടുന്നത്.
ലോകം സാധാരണനിലയിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളിലും മറ്റ് കടമുളള ദിവസങ്ങളിലും ദേവാലയങ്ങളിലെ വിശുദ്ധകുര്‍ബാനകളില്‍ പങ്കെടുത്ത് കത്തോലിക്കര്‍ ലോകത്തിന് സാക്ഷികളായി മാറണമെന്ന് പ്ലീനറി സമ്മേളനം ആവശ്യപ്പെട്ടു.
ഗ്രേറ്റ്ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തു.