കൊച്ചി: ദേവാലയങ്ങളിലെ കര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ യുക്തിസഹവും പ്രായോഗികവും ആകണമെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍( കെആര്‍എല്‍സിസി) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
ഞായറാഴ്ചകളിലെ നിയന്ത്രണങ്ങള്‍ മൂലം ദേവാലയങ്ങളിലെ ബലിയര്‍പ്പണവും പ്രാര്‍ത്ഥനകളും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. ദേവാലയങ്ങളുടെ വിസ്തൃതിക്ക് ആനുപാതികമായി കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള വിശ്വാസികളുടെ എണ്ണം നിശ്ചയിക്കണമെന്ന് കെആര്‍എല്‍സിസി മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ ലോക്ക് ഡൗണ്‍ എന്ന പേരില്‍ ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന മാനേജിംങ് കൗണ്‍സിലും ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ പള്ളികള്‍ അടഞ്ഞുകിടക്കണമെന്നുള്ള ചിലരുടെ നിര്‍ബന്ധ നടപടികള്‍ സംശയാസ്പദമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് പ്രതികരിച്ചു.