സുഡാന്‍: തെരുവുകളില്‍ നിന്ന് ഉച്ചത്തില്‍ ഹല്ലേലൂയ സ്തുതിഗീതങ്ങള്‍ മുഴങ്ങി, ദൈവത്തിന് നന്ദിപറഞ്ഞ് സംഘമായി നൃത്തം ചവിട്ടിയും കൈകളടിച്ചും അവര്‍ നടന്നുനീങ്ങിയപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന മതവിശ്വാസങ്ങള്‍ക്ക് എത്രത്തോളം കരുത്തുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.സുഡാനിലെ തെരുവുകളാണ് ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചത്.
പ്രസിഡന്റ് ഒമാര്‍ അല്‍ ബഷീര്‍ അധികാരത്തിലെത്തിയതിന് ശേഷം ക്രൈസ്തവരുള്‍പ്പടെയുള്ളവരുടെ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. ആ വിലക്ക് ഇത്തവണ നീക്കിയപ്പോഴാണ് ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷവുമായി പരസ്യമായി ഇറങ്ങിയത്. ഈ വര്‍ഷം ഡിസംബര്‍ 25 പൊതു അവധിയായിരുന്നു.
ഇന്ന് ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കാന്‍ സുഡാന്‍ ഗവണ്‍മെന്റ് അനുവാദം നല്കിയിരിക്കുന്നു. പ്രകടനത്തിന് ഇറങ്ങിയവരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐ ലവ് യൂ ജീസസ് എന്ന് എഴുതിയ ടീഷര്‍ട്ട് പലരും അണിഞ്ഞിരുന്നു.