വത്തിക്കാന്‍ സിറ്റി: രണ്ടുമാസത്തിലേറെ അടഞ്ഞു കിടന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്ക വീണ്ടും തിരുക്കര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ക്കുമായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി ശുചീകരണവും അണുവിമുക്ത പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
മെയ് 18 നാണ് ഇറ്റലിയില്‍പൊതുകുര്‍ബാനകള്‍ വീണ്ടും ആരംഭിക്കുന്നത്. എന്നാല്‍ വത്തിക്കാന്‍ ബസിലിക്ക എന്ന് തുറന്നുകൊടുക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഹെല്‍ത്ത് ആന്റ് ഹൈജീന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് ശുദ്ധീകരണം നടക്കുന്നത്. സന്ദര്‍ശകരുടെ ശരീര താപനിലപരിശോധനയും നടത്തും.