വിശുദ്ധനായ അപ്പന്‍ രചിച്ച ഈ പ്രാര്‍ത്ഥന ചൊല്ലി മക്കളുടെ തലയില്‍ കൈകള്‍വച്ച് അനുഗ്രഹിക്കൂ

ദൈവത്തിന്റെ സവിശേഷമായ വിളി ലഭിച്ചവരാണ് പിതാക്കന്മാര്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രത്യേകമായ ദൗത്യവുമുണ്ട്. കുടുംബപ്രാര്‍തഥനയ്ക്ക് നേതൃത്വം കൊടുക്കുന്നതിനും മക്കളെ വിശുദ്ധിയില്‍ വളര്‍ത്തുന്നതിനും അവര്‍ മുമ്പന്തിയിലുണ്ടായിരിക്കണം.

മക്കള്‍ അവരുടെ അപ്പന്മാരെ കണ്ടുകൊണ്ടാണ് വളരുന്നത്. പ്രത്യേകിച്ച് ആണ്‍മക്കള്‍. പിതാക്കന്മാര്‍ മക്കളെ അനുഗ്രഹിക്കുന്ന പാരമ്പര്യം പഴയനിയമത്തില്‍ മുതല്‍ നാം കാണുന്നുണ്ട്. ഇസഹാക്ക് തന്റെ മകന്‍ യാക്കോബിനെ അനുഗ്രഹിക്കുന്നത് ഒരു ഉദാഹരണം മാത്രം. പിതാക്കന്മാര്‍ മക്കളെ അനുഗ്രഹിക്കേണ്ടവരാണ്. ഫ്രാന്‍സിലെ രാജാവും വിശുദ്ധനുമായ ലൂയിസ് സ്‌നേഹമുളള പിതാവു കൂടിയായിരുന്നു.

മകന് വിശുദ്ധന്‍ എഴുതിയ കത്ത് വളരെ മനോഹരമായിരുന്നു. അവസാനകാലത്ത് അദ്ദേഹം മകനുവേണ്ടി മനോഹരമായ ഒരു പ്രാര്‍ത്ഥനയും രചിക്കുകയുണ്ടായി. ഈ പ്രാര്‍ത്ഥന എല്ലാ പിതാക്കന്മാര്‍ക്കും തങ്ങളുടെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്നതും അവര്‍ക്ക് ദൈവകൃപ വാങ്ങികൊടുക്കാന്‍ കാരണമാകുന്നതുമാണ്. ആ വിശുദ്ധമായ പ്രാര്‍ത്ഥനയെ നമുക്ക് ഇങ്ങനെ ചുരുക്കിയെടുക്കാം.:

പരിശുദ്ധത്രീത്വത്തിലെ മൂന്നാളുകളും സകലവിശുദ്ധരും നിന്നെ എല്ലാവിധ തിന്മകളി്ല്‍ നിന്നും കാത്തുസംരക്ഷിക്കട്ടെ. ദൈവം തന്റെ ഇഷ്ടം പോലെ നിനക്ക് എല്ലാവിധ കൃപകളും നല്കുമാറാകട്ടെ. നിന്നിലൂടെ ദൈവം മഹത്വപ്പെടട്ടെ. മറ്റൊരു ലോകത്തില്‍ നമുക്കൊരുമിച്ച് ദൈവത്തെ കണ്ടുമുട്ടാന്‍ കഴിയുമാറാകട്ടെ. അനുസ്യൂതമായി ദൈവത്തെ സ്തുതിക്കുകയും സ്‌നേഹിക്കുകയും ചെയ്യട്ടെ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.