റോം: വര്‍ഷം തോറും സംഭവിക്കാറുള്ള ആ അത്ഭുതം ഇത്തവണയും ആവര്‍ത്തിച്ചു. വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി. വര്‍ഷത്തില്‍ മൂന്നുതവണയാണ് വിശുദ്ധന്റെ രക്തം ദ്രാവകമായി മാറുന്നത്.
വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 19, മെയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ച, ഡിസംബര്‍ 16 എന്നീ ദിവസങ്ങളിലാണ് അത്ഭുതം സംഭവിക്കാറുള്ളത്. പതിവുപോലെ ഇത്തവണ ശനിയാഴ്ച രക്തം ദ്രാവകമായി മാറി.
നേപ്പള്‍സ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്രെസെന്‍ഷ്യോ സെപ്പെ ഇക്കാര്യം വിശ്വാസികളെ സന്തോഷത്തോടെ അറിയിച്ചു. നഗരത്തെ തിരുശേഷിപ്പുകൊണ്ട് അദ്ദേഹം ആശീര്‍വദിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ ഇക്കാലത്ത് വിശുദ്ധ ജാനിയൂരിസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. കോളറ, പ്ലേഗ് ബാധകളില്‍ നിന്ന് നിരവധി തവണ വിശുദ്ധന്റെ മാധ്യസ്ഥ ശക്തി നമ്മെ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നേപ്പള്‍സിന്റെ മാധ്യസ്ഥനാണ് വിശുദ്ധ ജാനിയൂരിസ്. മൂന്നാം നൂറ്റാണ്ടില്‍ ഡെയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.