ഗോദാവരി: സെന്റ് മേരി മഗ്ദലിന്‍ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. ദേവാലയത്തിലുണ്ടായിരുന്ന മാതാവിന്റെയും ക്രിസ്തുവിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങളാണ് തകര്‍ക്കപ്പെട്ടത്.
വിശാഖപ്പട്ടണം അതിരൂപതയൂടെ കീഴിലുള്ളതാണ് ഈ ദേവാലയം. സെപ്തംബര്‍ 23 നാണ് ആക്രമണം നടന്നതെന്ന് തെലുങ്ക് കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. അര്ലാഗാഡ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ക്യാമറ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ആന്ധ്ര മുഖ്യമന്ത്രി വൈഎസ്ആര്‍ ജഗന്മോഹന് റെഡിയുടെ സര്‍ക്കാരിനെതിരെയുളള പ്രതികരണം എന്ന നിലയില്‍ ഈ സംഭവത്തെ കാണുന്നവരുമുണ്ട്. റെഡി അടുത്തയിടെ ക്രൈസ്തവതീര്ത്ഥാടകര്ക്ക് ജറുസേലം സന്ദര്‍ശിക്കാന്‍ പ്രത്യേക സബ്സീഡി അനുവദിച്ചിരുന്നു.
മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്ന് ഫാ. ജോസഫ് ആരോപിച്ചു.