അത് സ്റ്റാന്‍ സ്വാമിയല്ല

ന്യൂഡല്‍ഹി: തടവില്‍ കഴിയവെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം. കാലില്‍ ചങ്ങലയിട്ടു പൂട്ടി, ഓക്‌സിജന്‍ ട്യൂബും ഘടിപ്പിച്ച നിലയിലുള്ള വയോധികന്റെ ചിത്രമാണ് സ്റ്റാന്‍ സ്വാമിയുടേത് എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

കാണുന്ന മാത്രയില്‍ തന്നെ ഹൃദയം തകര്‍ക്കുന്ന നിസ്സഹായതയും ദയനീയതയുമാണ് ഈ ചിത്രം പകര്‍ന്നുനല്കുന്നത്. വ്യാപകമായ രീതിയില്‍ ഈ ചിത്രം പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഉത്തര്‍പ്രദേശ് ഇറ്റായിലെ ആശുപത്രിയില്‍ കഴിയുന്ന ബാബുറാം ബല്‍വന്‍ സിംഗ് എന്ന 92 കാരന്റെയാണ് ഈ ചിത്രം. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിച്ചതിന് ജയില്‍ അധികൃതരെ ജോലിയില്‍ നിന്ന് സസ്‌പെന്റും ചെയ്തിട്ടുണ്ട്.

എന്‍ഡിടിവിയാണ് ഈ ചിത്രവും വാര്‍ത്തയും പുറത്തുവിട്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.