ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ: അപ്പീലുകളും ജാമ്യവുമില്ലാത്ത ലോകത്തിലേക്ക് ഫാ. സ്റ്റാനിസ്ലാവൂസ് ലൂര്‍ദ്‌സ്വാമി എന്ന ഫാ. സ്റ്റാന്‍ സ്വാമി യാത്രയായിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തലോജ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയിലാണ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. കോവിഡ് ബാധിതനായിരുന്നു. ഇന്നലെ മുതല്‍വെന്റിലേറ്ററിലായിരുന്നു.

84 കാരനായ ഫാ. സ്റ്റാന്‍ സ്വാമി ഈശോസഭാംഗമാണ്. മനുഷ്യാവകാശലംഘനത്തിന്റെ ഇരകൂടിയായി മാറിയിരിക്കുകയാണ് ഫാ.സ്റ്റാന്‍ സ്വാമി. പ്രായവും രോഗവും പരിഗണിച്ച് പലതവണ ജാമ്യാപേക്ഷ നല്കിയിരുന്നുവെങ്കിലും അതെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു.

ഫാ. സ്വാമിയുടെ ആത്മാവിന് നമുക്ക് നിത്യശാന്തി നേരാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.