വത്തിക്കാന്‍സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആദ്യമായി അല്മായരായ സ്ത്രീപുരുഷന്മാരെ വിവിധ ശുശ്രൂഷകള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. പെറു, ബ്രസീല്‍, ഘാന, പോളണ്ട്, സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതിയ ശുശ്രൂഷികള്‍.
ലേഖനവായന, അള്‍ത്താരശുശ്രൂഷ എന്നിവയ്ക്കായി സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടു സഭാനിയമത്തില്‍ 2021 ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റം വരുത്തിയിരുന്നു. വൊക്കേഷനല്‍ സര്‍വീസിന് വേണ്ടി മിനിസ്ട്രി ഓഫ് കാറ്റെക്കിസ്റ്റ് കഴിഞ്ഞ മേയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ചത്.
സഭയുടെ വിശ്വാസപ്രഘോഷണത്തില്‍ അല്മായര്‍ക്ക് പ്രത്യേക വിളിയുണ്ടെന്ന ബോധ്യത്തില്‍ നിന്നായിരുന്നു ഈ ശുശ്രൂഷയ്ക്ക് പാപ്പ തുടക്കം കുറിച്ചത്.