പാട്രിക് ഒരു പേരല്ല, ടൈറ്റിലാണ് അയര്‍ലണ്ടിന്റെ മാധ്യസ്ഥനായ വിശുദ്ധ പാട്രിക്കിനെക്കുറിച്ച് കൗതുകകരമായ ചില വിവരങ്ങള്‍

അയര്‍ലണ്ടിന്റെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ പാട്രിക് എന്ന് നമുക്കറിയാം. എന്നാല്‍ വിശുദ്ധന്‍ അയര്‍ലണ്ടുകാരനായിരുന്നില്ല. അദ്ദേഹം റോമന്‍-ബ്രി്ട്ടീഷുകാരനായിരുന്നു. Maewyn Succta എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പതിനാറാം വയസില്‍ കടല്‍ക്കൊള്ളക്കാര്‍ അയര്‍ലണ്ടിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് നിര്‍ബന്ധിതമായി ആട്ടിടയിടനായിത്തീര്‍ന്നു. ഈ സമയത്തെ ഭീകരമായ ഏകാന്തതയെക്കുറിച്ച് പാട്രിക് എഴുതിയിട്ടുണ്ട്. അമ്മ കത്തോലിക്കയും ദൈവവിശ്വാസിയും ആയിരുന്നെങ്കിലും ദൈവസ്മരണയില്ലാതെയായിരുന്നു ചെറുപ്പകാലത്ത് ജീവിതം. പക്ഷേ തട്ടിക്കൊണ്ടുപോകലും അപരിചിതമായ ദേശവും ഏകാന്തതയും ഒറ്റപ്പെടലും ആ കൗമാരക്കാരനെ നയിച്ചത് ദൈവികചിന്തയിലേക്കായിരുന്നു. ആറുവര്‍ഷക്കാലത്തോളം തടവില്‍ ജീവിച്ച അദ്ദേഹം ഒരു രാത്രിയില്‍ ഒരു സ്വപ്‌നം കണ്ടു, ദൈവത്തിന്റെ സ്വരവും കേട്ടു. വേഗം എണീല്ക്കുക, തീരത്തേക്ക് പോകുക. അവിടെ ഒരു ബോട്ട് നിന്നെ കാത്തുനില്ക്കുന്നു. അതനുസരിച്ച് പാട്രിക് ബോട്ടില്‍ കയറി രക്ഷപ്പെട്ടു. അവിടെ നിന്ന് വീണ്ടും ജന്മനാട്ടിലെത്തി. ബന്ധുക്കളെ കണ്ടു. അപ്പോഴാണ് തന്റെ ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ തീരുമാനം എടുത്തത്.

വൈദികനായിത്തീരുക. വൈദികനായതിന് ശേഷം ആ ചെറുപ്പക്കാരന്‍ മറ്റൊരു പേരു സ്വീകരിച്ചു. ലാറ്റിന്‍ വാക്കായ patricius  ല്‍ ഉരുത്തിരിഞ്ഞ പാട്രിക് എന്ന പേരായിരുന്നു അത്. ആ വാക്കിന്റെ അര്‍ത്ഥം പിതാവ് എന്നാണ്. അതുകൊണ്ടുതന്നെ പാട്രിക് എന്നത് ഒരു പേരല്ല അതൊരു ടൈറ്റിലാണ്.  അഗതികള്‍ക്കും അനാഥര്‍ക്കും പീഡിതര്‍ക്കും നല്ല പിതാവായി മാറിയ പാട്രിക്കിന് ആ പേരു എന്തുകൊണ്ടും അനുയോജ്യം തന്നെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.