പഞ്ചക്ഷതധാരിയായിരുന്നുവല്ലോ വിശുദ്ധ പാദ്രെ പിയോ. കൈകാലുകളിലും നെഞ്ചിലും അഞ്ച് തിരുമുറിവുകള്‍ ആണ് പാദ്രെപിയോയ്ക്ക ഉണ്ടായത്. മുറിവുകള്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ കയ്യുറകള്‍ ധരിച്ചാണ് പിയോ നടന്നിരുന്നത്. അദ്ദേഹത്തിന്റെ കിടക്കവിരിയില്‍ പുരണ്ടിരുന്ന രക്തക്കറ മുറി വൃത്തിയാക്കാനെത്തിയ ആള് കണ്ടതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് ആശ്രമാധികാരികള്‍ ഈ വിവരം റോമില്‍ അറിയിച്ചു.
സംഭവം പുറത്തുപറയരുതെന്നാണ് നിര്‍ദ്ദേശമെങ്കിലും എങ്ങനെയൈാക്കെയോ ആളുകള്‍ വിവരം അറിയുകയും പാദ്രെ പിയോയെ കാണാനെത്തുന്നവരുടെ എണ്ണം പെരുകുകയും ചെയ്തു. മനശ്ശാസ്ത്രജ്ഞരും ശരീരശാസ്ത്രജ്ഞന്മാരും അടങ്ങിയ ഒരു വിദഗ്ദസംഘമാണ് പാദ്രെപിയോയുടെ തിരുമുറിവുകളെക്കുറിച്ച് പഠിക്കാന്‍ നിയുക്തരായത്. റോമനെല്ലി എന്ന ശരീരശാസ്ത്രജ്ഞനായിരുന്നു അതില്‍ മുഖ്യന്. പാദ്രെപിയോയുടെ കൈകാലുകളിലെ മുറിവുകള്‍ക്ക് ഏതാണ്ട് രണ്ടു സെന്റീ മീറ്റര്‍ ആഴമുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
കനംകുറഞ്ഞ ഒരു ചര്‍മ്മം കൊണ്ട് അവ മൂടപ്പെട്ടിരിക്കുന്നു. സ്പര്‍ശിക്കാന്‍ പോലുമാകാത്തവിധം അത്രയ്ക്ക് വേദനയുളവാക്കുന്നു. കുരിശാകൃതിയാണ് ഇടതുമാറിലെ മുറിവിന്. മാറില്‍ ഒരിഞ്ചുതാഴെ ഏതാണ്ട് 5.8 സെ. മീ ആഴത്തിലാണ് മുറിവുണ്ടായിരുന്നത്.സ്പര്‍ശനമാത്രയില്‍ തന്നെ പിയോ മരണവേദനഅനുഭവിക്കുന്നുണ്ടായിരുന്നു.
പക്ഷേ ഈ മുറിവുകള്‍ സൗഖ്യപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു വൈദ്യശാസ്ത്രം അവകാശപ്പെട്ടത്. പക്ഷേ ചികിത്സിച്ചിട്ടും മുറിവുകള്‍ ഉണങ്ങിയില്ല. പലപല മരുന്നുകള്‍ വച്ചുനോക്കിയിട്ടും മുറിവുകള്‍ ഉണങ്ങിയില്ല. അതോടെ വൈദ്യശാസ്ത്രപരമായ വിശദീകരണത്തിനും അപ്പുറമാണ് ഈ മുറിവുകളെന്ന് അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. പണ്ഡിതരുംനിരീശ്വരവാദികളുമായ മറ്റൊരു സംഘവും ഈ മുറിവുകള്‍ പരിശോധിച്ചിരുന്നു.
അവര്‍ പറഞ്ഞതും വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണ് ഈ മുറിവുകള്‍ എന്നാണ്. പാദ്രെപിയോയുടെ മുറിവുകളുടെ മറ്റൊരുപ്രത്യേകത ആ മുറിവുകള്‍ക്ക് ദുര്‍ഗന്ധം ഉണ്ടായിരുന്നില്ല എന്നതുംഅവയ്ക്കു ചുറ്റിനും ഒരു പ്രകാശവലയം രൂപപ്പെട്ടിരുന്നു എന്നതുമാണ്.
വിശുദ്ധപാദ്രേപിയോയെ, ജീവിതത്തില്‍ അടിക്കടിയുണ്ടായകുന്ന നിരവധി മുറിവുകളാല്‍ ഞങ്ങള്‍ മുറിയപ്പെടുമ്പോള്‍ ഞങ്ങളുടെ ജീവിതങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ. ആമ്മേന്‍