വത്തിക്കാന്‍ സിറ്റി: വിശുദ്ധ മോണിക്കയുടെ തിരുനാള്‍ ദിനമായ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചു. റോമിലെ സെന്റ് അഗസ്റ്റിയന്‍ ബസിലിക്കയിലാണ് മോണിക്ക പുണ്യവതിയുടെ കബറിടം.
വിശുദ്ധ മോണിക്കയോടുള്ള ഭക്തി ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ജോര്‍ജ് ബെര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനു മുമ്പ് 2018 ല്‍ മോണിക്കയുടെ തിരുനാള്‍ ദിനത്തിലും പാപ്പ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.
അയര്‍ലണ്ടില്‍ നടന്ന വേള്‍ഡ് ഫാമിലി മീറ്റിംങില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു അന്ന് കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചത്. 2018 ലെ ഒരു ഹോമിലിയിലും മോണിക്ക പുണ്യവതിയെ പാപ്പ പരാമര്‍ശിച്ചിരുന്നു.
മകന്റെ മാനസാന്തരത്തിന് വേണ്ടി അനേകം വര്‍ഷങ്ങളോളം പ്രാര്‍തഥിച്ച വിശുദ്ധയായ അമ്മയായിരുന്നു മോണിക്ക. പാപിയായ ആ മകന്റെ മാനസാന്തരത്തോടെ സഭയ്ക്ക് ആഗസ്തിനോസ് എന്ന പണ്ഡിതനായ വിശുദ്ധനെ ലഭിച്ചു എന്നതും ചരിത്രം.