കീവിലെ ഇന്‍ഡിപെന്റസ് സ്‌ക്വയറും വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപവും

യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ഇന്‍ഡിപെന്റസ് സ്‌ക്വയറില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു രൂപമുണ്ട്. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റേതാണ് അത്. നഗരത്തെ മുഴുവന്‍ നോക്കിനില്ക്കുന്ന വിധത്തിലുള്ളതാണ് അത്. വെങ്കലവും സ്വര്‍ണ്ണവും ചേര്‍ത്തുണ്ടാക്കിയ ഈ രൂപം കീവ് ജനതയ്ക്ക് വിശുദ്ധ മിഖായേലിനോടുള്ള ഭക്തിയുടെ പ്രകടനമാണ്. നൂറ്റാണ്ടുകളായി കീവ് ജനത മിഖായേലിനോടുളള ഭക്തി പ്രകടിപ്പിക്കുന്നവരാണ്.

വിശുദ്ധ മിഖായേലിനോടുള്ള ഭക്തിയുടെ ആദ്യ തെളിവായിട്ടാണ് 1108 ല്‍ ഗോള്‍ഡന്‍ ഡോംഡ് മൊണാസ്ട്രി സ്ഥാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നേടിയെടുത്ത പട്ടാള വിജയമാണ് പട്ടാളക്കാരുടെ മാധ്യസ്ഥനായ മിഖായേലിന്റെ നാമത്തില്‍ ആശ്രമം ആരംഭിക്കാന്‍ പ്രേരണയായത്. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും മൊണാസ്ട്രിയും ദേവാലയവും നശിപ്പിക്കപ്പെട്ടു, പിന്നീട് 1990 ന് ശേഷമാണ് ഇന്ന് കാണുന്ന രീതിയില്‍ ഗോള്‍ഡന്‍ ഡോംസ് ഇന്ന് കാണുന്നതുപോലെ പുനനിര്‍മ്മിച്ചത്.

യുക്രെയ്‌ന്‍ സഭയുടെ വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് ഈ രൂപത്തെ പൊതുവെ കാണുന്നത്. വിശുദ്ധ മിഖായേലിന്റെ ശക്തമായ മാധ്യസ്ഥം വഴി യുക്രെയന്‍ ജനതയുടെ വിജയമുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിശുദ്ധ മിഖായേലേ യുക്രെയ്‌ന് വേണ്ടി പ്രാര്‍ത്ഥിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.