ക്രാക്കോവ്: വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ ആരംഭിച്ച നൈറ്റ് ഓഫ് ദ ഇമ്മാക്കുലേറ്റിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു. 1922 ജനുവരിയിലാണ് വിശുദ്ധ കോള്‍ബെ ഈ പ്രസിദ്ധീകരണം ആരംഭിച്ചത്.
ആദ്യലക്കമായി പുറത്തിറക്കിയത് അയ്യായിരം പ്രതികളായിരുന്നു. നമുക്ക് കത്തോലിക്കാ മാധ്യമങ്ങളില്ലെങ്കില്‍ നമ്മുടെ ആശ്രമങ്ങള്‍ ഒരിക്കല്‍ ശൂന്യമായി പോകും എന്നായിരുന്നു കോള്‍ബെയുടെ വിശ്വാസം. ഇങ്ങനെയൊരു വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം പ്രസിദ്ധീകരണം ആരംഭിച്ചത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച കോള്‍ബെയുടെ 128 ാം ജന്മദിനമായ ജനുവരി എട്ടിന് ക്രാക്കോവ് ആര്‍ച്ച് ബിഷപ് മാരെക് മാസികയുടെ ശതാബ്ദിയോട് അനുബന്ധിച്ച് വിശുദ്ധ അര്‍പ്പിച്ചു.
വിശ്വാസികളുടെ സ്വഭാവരൂപീകരണവും അകത്തോലിക്കരുടെ മാനസാന്തരവുമായിരുന്നു ആദ്യലക്കം കൈകാര്യം ചെയ്ത വിഷയം.