റോം: പൊതുകുര്‍ബാനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും വിശ്വാസികള്‍ ആരും ദേവാലയങ്ങളിലേക്ക് എത്താതിരിക്കുമ്പോഴും ദിവസം തോറും നഗരത്തിനും ജനങ്ങള്‍ക്കും ദിവ്യകാരുണ്യാശീര്‍വാദം നല്കുന്ന പതിവില്‍ നിന്ന് മരിയന്‍ ബസിലിക്ക മാറ്റംവരുത്തിയിട്ടില്ല.
ബസിലിക്കയുടെ പ്രവേശനകവാടത്തില്‍ നിന്നുകൊണ്ടാണ് നഗരത്തിനായിട്ടുള്ള ദിവ്യകാരുണ്യാശീര്‍വാദം വൈദികര്‍ നല്കുന്നത്. ദിവ്യകാരുണ്യപ്രദക്ഷിണവും ആശീര്‍വാദവും ഏറെ അനുഗ്രഹപ്രദമാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ലൈവ് സ്ട്രീം ഇതിനായി ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
മെയ് നാലുമുതല്‍ ലോക്ക് ഡൗണിന് ഇളവ് വരുത്തിയിട്ടും വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിച്ചിട്ടില്ല. മെയ് 18 മുതല്‍ കുര്‍ബാനകള്‍ അര്‍പ്പിച്ചുതുടങ്ങുമെന്നാണ് കരുതുന്നത്.