കുഴിക്കാട്ടുശ്ശേരി: കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ ആഘോഷം നാളെ നടക്കും. രാവിലെ 9.30 നുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഇരി്ങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികനായിരിക്കും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെ തുടര്‍ന്ന് തിരുശേഷിപ്പുംവഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് തിരുശേഷിപ്പ് വണക്കം.
ഊട്ടുനേര്‍ച്ച ഭക്ഷണത്തിന്റെ ആശീര്‍വാദം രാവിലെ 8.30 ന് മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനിക്കുളം നിര്‍വഹിക്കും. തുടര്‍ന്ന് രാത്രി ഏഴുവരെ ഊ്ട്ടുനേര്ച്ച വിതരണം.
15 ാം തീയതിയാണ് എട്ടാമിടം. അന്നേ ദിവസം രാവിലെ 10 മണിക്ക് തിരുനാള്‍ ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയും ഉണ്ടായിരിക്കും.