വിശുദ്ധ യൂദാശ്ലീഹായെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഈശോ തന്നെ നിയമിച്ച കാര്യം അറിയാമോ?

ഇന്ന് വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാണ്. അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥനാണ് വിശുദ്ധ യൂദാശഌഹായെന്ന് നമുക്കറിയാം. നാം ജീവിതത്തില്‍ ഒരുതവണയെങ്കിലും ഈ വിശുദ്ധന്റെ മാധ്യസ്ഥശക്തി സ്വജീവിതത്തില്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ യൂദാശ്ലീഹായ്ക്ക് ഈ അത്ഭുതശക്തി എങ്ങനെയാണ് ലഭിച്ചതെന്നും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി യൂദാശ്ലീഹാ എപ്രകാരമാണ് വണങ്ങപ്പെട്ടതെന്നും അറിയാമോ.

ക്ലെയര്‍വാക്‌സിലെ വിശുദ്ധ ബെര്‍ണാര്‍ദിന് ഈശോ പ്രത്യക്ഷപ്പെട്ട് പറഞ്ഞത് ഇപ്രകാരമാണ്.: അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥനായി വിശുദ്ധ യുദാശ്ലീഹായെ സ്വീകരിക്കുക.

അതുപോലെ വിശുദ്ധ ബ്രിജീറ്റിന് പ്രത്യക്ഷപ്പെട്ടപ്പോഴും ഈശോ ആവശ്യപ്പെട്ടത് ഇതായിരുന്നു. യൂദാശ്ലീഹായോടുള്ള ആദരസൂചകമായി ഒരു അള്‍ത്താര- അഞ്ചാമതായി ഒരു അള്‍ത്താര- നിര്‍മ്മിക്കുക. അദ്ദേഹത്തിന്റെ ഹൃദയനൈര്‍മ്മല്യത്തിന്റെയും തിന്മയെ കീഴടക്കാനുള്ള അത്ഭുതകരമായ ശക്തിയുടെയും സൂചനയായിട്ടായിരുന്നു അത്.

അതുകൊണ്ട് ജീവിതത്തിലെ നിരാശാജനകമായ സാഹചര്യങ്ങളിലും അസാധ്യമായ കാര്യങ്ങളുടെ മുമ്പിലും നമുക്ക് വിശുദ്ധ യൂദാതദേവൂസിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.