ഉണ്ണീശോ ജനിക്കുമ്പോള്‍ യൗസേപ്പിതാവിന് എത്രയായിരുന്നു വയസ്?

യൗസേപ്പിതാവിന്റെ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കലും അവസാനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. വൃദ്ധനായും ചെറുപ്പക്കാരനായും ഒക്കെ യൗസേപ്പിതാവിനെ വിശേഷിപ്പിക്കാറുണ്ട്. ഓര്‍ത്തഡോക്‌സ് സഭാവിശ്വാസപ്രകാരം മാതാവിനെ വിവാഹം ചെയ്യുമ്പോള്‍ യൗസേപ്പിതാവ് വൃദ്ധനായിരുന്നു. മാത്രവുമല്ല യൗസേപ്പിതാവിന്റേത് രണ്ടാം വിവാഹവുമായിരുന്നു.

ആദ്യ ഭാര്യ മരിച്ചുപോയപ്പോഴാണ് രണ്ടാമത് മേരിയെ വിവാഹം ചെയ്തത്. ആദ്യഭാര്യയിലുണ്ടായ മക്കളെയാണത്രെ ഈശോയുടെ സഹോദരന്മാരായി വിശുദ്ധഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും പറയുന്നു.

എന്നാല്‍ ഇത്തരമൊരു വിശ്വാസത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. ഇന്റര്‍നാഷനല്‍ മരിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് വിവാഹിതരാകുമ്പോള്‍ ജോസഫും മറിയവും കൗമാരപ്രായക്കാരായിരുന്നുവെന്നാണ്.

പതിനാറിനും പതിനെട്ടിനും അടുത്തപ്രായമായിരുന്നുവത്രെ അവരുടേത്. യഹൂദപാരമ്പര്യത്തില്‍ അക്കാലത്ത് അതായിരുന്നുവത്രെ വിവാഹപ്രായം.

ഫുള്‍ട്ടന്‍ ജെഷീന്‍ പറയുന്നത് ജോസഫ് യൗവനയുക്തനായ ഒരു ചെറുപ്പക്കാരനായിരുന്നുവെന്നാണ്. സുന്ദരന്‍. അരോഗദൃഢഗാത്രന്‍, ബ്രഹ്മചാരി, കായികപ്രേമി, അച്ചടക്കശീലക്കാരന്‍..
തിരുക്കുടുംബത്തിന്റെ മുഴുവന്‍ സംഭവങ്ങളെയും അപഗ്രഥിക്കുമ്പോള്‍ ഷീന്റെഈ അഭിപ്രായം കുറെക്കൂടി യുക്തമാണെന്ന് മനസ്സിലാകും.

വൃദ്ധനായ ഒരാള്‍ക്ക് ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് ദീര്‍ഘദൂരയാത്രകള്‍ക്കോ വിദേശവാസത്തിനോ കഴിവുണ്ടായിരിക്കുകയില്ല. സ്വഭാവികമായും ഒരു ചെറുപ്പക്കാരനടുത്ത ധൈര്യമാണ് ജോസഫ് പ്രകടമാക്കിയത്.

അതുകൊണ്ട് ഉണ്ണീശോ ജനിച്ചപ്പോള്‍ ജോസഫ് യുവാവായിരുന്നു എന്ന് തന്നെ വിചാരിക്കുന്നതാണ് യുക്തസഹമായിട്ടുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.