യൗസേപ്പിതാവിനോടുള്ള വണക്കം കത്തോലിക്കാ ആത്മീയതയുടെ പ്രധാനപ്പെട്ട ഭാഗമാണ്. യൗസേപ്പിതാവിനെ നമ്മുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ അമ്മയ്‌ക്കൊപ്പം തന്നെ പ്രതിഷ്ഠിക്കണമെന്നുള്ള ആഗ്രഹത്തോടെയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് ജോസഫ് വര്‍ഷം പ്രഖ്യാപിച്ചത് .യൗസേപ്പിതാവിന്റെ വര്‍ഷം അവസാനിച്ചാലും വിശുദ്ധനോടുള്ള വണക്കവും ഭക്തിയും ഒരിക്കലും അവസാനിപ്പിക്കാന്‍ പാടുളളതല്ല. വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിനോട് അനുബന്ധിച്ചു നടത്തിവരുന്ന വണക്കമാസത്തിന്റെ പ്രസക്തി ഇവിടെയാണ്.
മുന്‍വര്‍ഷങ്ങളിലെല്ലാം തന്നെ മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന മരിയന്‍ പത്രത്തില്‍ വിശുദ്ധന്റെ വണക്കമാസം പ്രസിദ്ധീകരിച്ചിരുന്നു. ഈ വര്‍ഷം മരിയന്‍ മിനിസ്ട്രിയോട് പരിശുദ്ധ ജപമാല സഖ്യവും ചേരുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കാനും പ്രചരിപ്പിക്കാനുമായി ഇരുമിനിസ്ട്രികളും ചേര്‍ന്ന പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ഈ അവസരത്തില്‍ എല്ലാ ദിവസവും യൗസേപ്പിതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിനായി താഴെ കാണുന്ന നിര്‍ദ്ദിഷ്ട ഗ്രൂപ്പുകളില്‍ ചേരാവുന്നതാണ്. ഈ അവസരം പ്രയോജനപ്പെടുത്തി യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ അനുനിമിഷം വളരാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ?
തിരുസഭാപാലകൻ 1 https://chat.whatsapp.com/JdJwByWE01TASG70qoymek
തിരുസഭാപാലകൻ 2 https://chat.whatsapp.com/I7BXnzHDYpv6lEGIzMeu17
തിരുസഭാപാലകൻ 3 https://chat.whatsapp.com/E4B6KyunP8aIr2uLhHtUST
തിരുസഭാപാലകൻ 4 https://chat.whatsapp.com/ImKOr4y4CZKIhAXO1pPmbN
തിരുസഭാപാലകൻ 5 https://chat.whatsapp.com/CJmha7m0Bmp54mxZ2y9L4n