്‌സ്വപ്‌നങ്ങളുടെ മനുഷ്യനായ വിശുദ്ധ യൗസേപ്പേ, നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ ആത്മീയജീവിതം കണ്ടെത്തുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. പ്രാര്‍ത്ഥന നിരര്‍ത്ഥകമാണെന്ന ചിന്ത ഞങ്ങളില്‍ നിന്ന് നീക്കിക്കളഞ്ഞാലും. കര്‍ത്താവ് ഞങ്ങളെ കാണിച്ചുതന്നത് എന്തെന്ന് മറ്റുളളവരെ പഠിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ യുക്തിചിന്തകള്‍ പരിശുദ്ധാത്മ പ്രകാശത്താല്‍ ജ്വലിപ്പിക്കണമേ. അവിടുത്തെ ശക്തിയാല്‍ ഞങ്ങളുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കണമേ. അവിടുത്തെ കരുണയാല്‍ ഞങ്ങളെ ഭയങ്ങളില്‍ നിന്ന് രക്ഷിക്കണമേ.
(ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുദര്‍ശന വേളയില്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയുടെ സ്വതന്ത്രാവിഷ്‌ക്കാരം.)