അപേക്ഷകളെ ഉപേക്ഷിക്കാത്ത യൗസേപ്പിതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടും

ഓ കന്യകാമറിയത്തിന്റെ ഏറ്റവും നിര്‍മ്മലനായ വല്ലഭനേ ഞങ്ങളുടെ പ്രിയപ്പെട്ട രക്ഷകര്‍ത്താവായ വിശുദ്ധ യൗസേപ്പേ, അങ്ങേ സഹായം തേടിയവരിലും അങ്ങേ രക്ഷാധികാരം അപേക്ഷിച്ചവരിലും ഒരാളെയെങ്കിലും ഒരിക്കല്‍പോലും അങ്ങ് ഉപേക്ഷിച്ചതായി കേള്‍ക്കപ്പെട്ടിട്ടില്ലെന്ന് ഓര്‍ക്കണമേ.

ഈ വിശ്വാസത്തില്‍ ശരണപ്പെട്ട് അങ്ങേപ്പക്കല്‍ ഞങ്ങള്‍ അണയുന്നു. അങ്ങേപ്പക്കല്‍ ഞങ്ങളെതന്നെ തീക്ഷ്ണമായി സമര്‍പ്പിക്കുന്നു. ഓ ഞങ്ങളുടെ രക്ഷകന്റെ വളര്‍ത്തുപിതാവേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.