യൗസേപ്പിതാവ് മറ്റുള്ളവര്‍ക്കു വേണ്ടി മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ശക്തിയേറിയ പ്രാര്‍ത്ഥന നമുക്കും ചൊല്ലാം

സ്വര്‍ഗ്ഗത്തിലിരുന്നു മാത്രമല്ല ഭൂമിയില്‍ ജീവിച്ചിരുന്നപ്പോഴും സ്വര്‍ഗ്ഗത്തിലേക്ക് മുഖമുയര്‍ത്തി മറ്റുള്ളവര്‍ക്കുവേണ്ടി യൗസേപ്പിതാവ് പ്രാര്‍ത്ഥിച്ചിരുന്നു. ഏതെങ്കിലും വിധത്തില്‍ വേദനിക്കുന്നവരോട് ജോസഫ് വളരെയധികംസഹാനുഭൂതി പ്രദര്‍ശിപ്പിച്ചിരുന്നു.

തന്റെ അപേക്ഷകള്‍ കേള്‍ക്കപ്പെട്ടു എന്ന് ഉറപ്പുലഭിക്കുന്നതുവരെ തന്റെ പ്രാര്‍ത്ഥന യൗസേപ്പ് തുടര്‍ന്നുപോന്നിരുന്നു. ഈ മാതൃകയും നമുക്ക് യൗസേപ്പിതാവില്‍ നിന്ന് അനുകരിക്കാം. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയെ ജോസഫ് എത്രത്തോളം ഗൗരവത്തില്‍ കണ്ടു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

മാധ്യസ്ഥപ്രാര്‍ത്ഥനയെ ഒരു പ്രധാന ശുശ്രൂഷയായി കാണുവാന്‍ നമുക്കും ഈ മാതൃക പ്രചോദനമാകണം.

യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനയെ സ്വര്‍ഗ്ഗം ഒരിക്കലും തള്ളിക്കളഞ്ഞിരുന്നുമില്ല. ആ പ്രാര്‍ത്ഥനയ്‌ക്കെല്ലാം സ്വര്‍ഗ്ഗത്തിന്റെ ഇടപെടലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് യൗസേപ്പിതാവ് പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം.

ഓ എന്റെ ദൈവമേ എന്റെ കഴിവില്ലായ്മകളും ദാരിദ്ര്യാവസ്ഥയും അങ്ങ് കാണണമേ. എന്‌റെ സഹോദരങ്ങള്‍ക്കായി ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുവാന്‍ എനിക്ക് സാധിക്കുന്നില്ല. കരുണാസമ്പന്നനായ അങ്ങ് തന്നെ അവരുടെ ആവശ്യങ്ങളില്‍ സഹായത്തിനായി വരണമേ.

സ്‌നേഹം തന്നെയായ അങ്ങ് തന്നെ അവരുടെ ദു:ഖങ്ങളില്‍ അവരെ ആശ്വസിപ്പിക്കണമേ. അങ്ങേക്ക് എല്ലാ കാര്യങ്ങളും സാധ്യമാണല്ലോ. അങ്ങ് തന്നെ ദരിദ്രരെ സഹായിക്കണമേ. ഓ എന്റെ ദൈവമേ ഞാനിത്രയും നിസ്സാരനും ദരിദ്രനുമാണല്ലോ എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.

എന്തെന്നാല്‍ അങ്ങ് അളവറ്റ ധനികനും എല്ലാ കാര്യങ്ങളും ചെയ്യാന്‍ ബലവാനുമാണല്ലോ. ഓരോരോ കാര്യങ്ങളില്‍ എനിക്ക് ചെയ്യാന്‍ സാധിക്കാത്ത എല്ലാകാര്യങ്ങളും എനിക്കുവേണ്ടി അങ്ങ് തന്നെ നിര്‍വഹിക്കണമേ എന്ന് ഞാനങ്ങയോട് അപേക്ഷിക്കുന്നു.

അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.