ഈശോയിലേക്ക് അടുക്കാം, യൗസേപ്പിതാവിലൂടെ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ഈശോയിലേക്ക് നമ്മെ അടുപ്പിക്കുന്ന മാര്‍ഗ്ഗമാണ് പരിശുദ്ധ അമ്മയെന്ന് നമ്മുക്കറിയാം. എന്നാല്‍ അമ്മയുടെ അതേ ദൗത്യം തന്നെയുണ്ട് യൗസേപ്പിതാവിനും. നമ്മെ ഈശോയിലേക്ക് അടുപ്പിക്കുക എന്നതാണ് യൗസേപ്പിതാവിന്റെയും ആഗ്രഹം. യൗസേപ്പിതാവിനോടുള്ള വണക്കത്തിലൂടെ നാം ഈശോയിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. അതിനായി യൗസേപ്പിതാവിനോടുള്ള വണക്കത്തില്‍ നാം വളരണം. ഇതിനായിട്ടുള്ള ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ പറയുന്നത്.

യൗസേപ്പിതാവിനോടുള്ള വണക്കത്തിനായി ഏഴു ഞായറാഴ്ചകള്‍ ആചരിക്കുക. ഈ ആചരണത്തില്‍ യൗസേപ്പിതാവിന്റെ ഏഴു വ്യാകുലങ്ങളും ഏഴു സന്തോഷങ്ങളും നാം ധ്യാനിക്കണം.

ശുദ്ധതയുമായി പോരാടിക്കൊണ്ടിരിക്കുകയാണോ അത്തരം ചിന്തകളെ നേരിടാനും കീഴടക്കാനും യൗസേപ്പിതാവിന്റെ ചരട് ധരിച്ചാല്‍ മതി. പതിനേഴാം നൂറ്റാണ്ടുമുതല്‍ അത്തരമൊരു പാരമ്പര്യം കത്തോലിക്കാസഭയിലുണ്ട്.

യൗസേപ്പിതാവിന്റെ മേലങ്കിയോടുള്ള നൊവേന പ്രാര്‍ത്ഥനയാണ് മറ്റൊന്ന്.

യൗസേപ്പിതാവിനോടുള്ള സമര്‍പ്പണമാണ് വേറൊന്ന്.

ഉറങ്ങുന്ന യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയും യൗസേപ്പിതാവിനോടുള്ള ലുത്തീനിയായും 30 ദിവസത്തെ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയും യൗസേപ്പിതാവിനോടുള്ള വണക്കത്തിനും ഭക്തിക്കും ഏറെ പ്രയോജനപ്രദമാണ്.

ഇതുവഴിയെല്ലാം നാം യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ വളരുകയും അതിലൂടെ ഈശോയിലേക്ക് അടുക്കുകയുമാണ് ചെയ്യുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Sr. Therese says

    ഔസേപിതാവിന്റെ ചരട് വെൺചിരിക്കാൻ പ്രാർത്ഥന ഉണ്ടോ കിട്ടാൻ മാർഗം ഉണ്ടോ

    1. Editor Marian Pathram says

      പ്രേത്യേകമായി ഒരു പ്രാർത്ഥന ഉള്ളതായി അറിവില്ല

Leave A Reply

Your email address will not be published.